Saturday, March 7, 2026

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹേബ് പുരസ്കാരം നടി വഹീദ റഹ്മാന് നല്കി. മികച്ച ചിത്രമായ റോക്‍ട്രി ദി നമ്പി’ക്കുള്ള പുരസ്കാരം ചിത്രത്തിന്‍റെ നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ ഏറ്റുവാങ്ങി. ഗോദാവരി എന്ന മറാത്തി  ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അംഗീകാരം  നിഖില്‍ മഹാരാജനും മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും  മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ ആലിയാ ഭട്ടും, കൃതി സനോണും സ്വീകരിച്ചു.

ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, വിഭാഗങ്ങളിലായി നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്കു ലഭിച്ചത്. ഹോം എന്ന് ചിത്രത്തിലൂടെയുള്ള പ്രത്യേകജൂറി പുരസ്കാരം ഇന്ദ്രന്‍സ് ഏറ്റു വാങ്ങി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീറിന് സമ്മാനിച്ചു. ചവിട്ട് എന്ന ചിത്രത്തിലൂടെ അരുണ്‍ അശോകിനും സോനി കെപി എന്നിവര്‍ക്ക് മികച്ച ഔഡിയോഗ്രാഫിക്കുള്ള പുരസ്കാരവും മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായക്‍നുള്ള അംഗീകാരം വിഷ്ണു മോഹനും ലഭിച്ചു. കൃശാന്ത് സംവിധാനം ചെയ്ത  പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആവാസവ്യൂഹത്തിനും മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുത്ത കണ്ടിട്ടുണ്ടോ എന്ന ചിത്രത്തിലൂടെ സംവിധായിക അദിതി കൃഷ്ണദാസും ഏറ്റുവാങ്ങി.

ഫീച്ചര്‍ വിഭാഗം

ഫീച്ചര്‍ ഫിലിം- റോക്കട്രി:ദ നമ്പി എഫക്ട്

നടന്‍- അല്ലു അര്‍ജുന്‍ (പുഷ്പ)

നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍(മിമി)

സഹനടനടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)

ബാലതാരം- ഭവിന്‍ റബാരി (ഛെല്ലോ ഷോ)

തിരക്കഥ (ഒറിജിനല്‍)- ഷാഹി കബീര്‍ (നായാട്ട്)

അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭന്‍സാലി, ഉത്കര്‍ഷിണി വസിഷ്ട് (ഗംഗുഭായി കത്ത്യാവാടി)

ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)

 ഛായാഗ്രഹണം- സര്‍ദാര്‍ ഉധം (അവിക് മുമുഖോപാധ്യായ)

സംഗീത സംവിധായകന്‍- ദേവിശ്രീ പ്രസാദ്(പുഷ്പ)

സംഗീത സംവിധായകന്‍ (പശ്ചാത്തലം)- എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)

ഗായിക- ശ്രേയ ഘോഷാല്‍(മായവാ ഛായാവാ- ഇരവിന്‍ നിഴല്‍)

ഗായകന്‍- കാലാഭൈരവ(കൊമരം ഭീമുഡോ- ആര്‍ആര്‍ആര്‍) ഗാ

നരചയിതാവ്: ചന്ദ്രബോസ് (ആര്‍ആര്‍ആര്‍)

നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം വിഷ്ണു മോഹന്‍(മേപ്പടിയാന്‍)

എഡിറ്റിങ്- സഞ്ജയ് ലീലാ ഭന്‍സാലി (ഗംഗുഭായി കത്ത്യാവാടി)

കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍ (സര്‍ദാര്‍ ഉധം)

പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്

ഓഡിയോഗ്രഫി- അരുണ്‍ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സര്‍ദാര്‍ ഉധം), സിനോയ് ജോസഫ്(ഝില്ലി)

സംഘട്ടന സംവിധാനം -കിംഗ് സോളമന്‍(ആര്‍.ആര്‍)

നൃത്തസംവിധാനം- പ്രേം രക്ഷിത്(ആര്‍.ആര്‍.ആര്‍)

പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം

ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍

മലയാളം സിനിമ- ഹോം

തമിഴ് സിനിമ- കടൈസി വിവസായി

കന്നട സിനിമ- 777 ചാര്‍ളി

തെലുങ്ക് സിനിമ- ഉപ്പേന

ഹിന്ദി സിനിമ- സര്‍ദാര്‍ ഉധം

 മറാഠി സിനിമ- ഏക്ദാ കായ് സാലാ

ആസാമീസ് സിനിമ- ആനുര്‍

ബംഗാളി സിനിമ-  കാല്‍കോക്കോ

ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ- ചാന്ദ് സാന്‍സേ(പ്രതിമ ജോഷി)

പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആര്‍.എസ്. പ്രദീപ്)

ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്

ആനിമേഷന്‍ ചിത്രം- കണ്ടിട്ടുണ്ടോ(അദിതി കൃഷ്ണദാസ്)

പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര

സംഗീതം- ഇഷാന്‍ ദേവച്ഛ(സക്കലന്‍റ്)

റീ റെക്കോര്‍ഡ്ങ്- ഉണ്ണിക്കൃഷ്ണന്‍

 സംവിധാനം- ബാകുല്‍ മാത്യാനി (സ്‌മൈല്‍ പ്ലീസ്)


spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ ഗാനവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

0
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഏറ്റവും  പുതിയ ഗാനം  പുറത്തിറങ്ങി.

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നടന്ന സംഭവ’ത്തിൽ  സുരാജും ബിജു മേനോനും

0
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ജൂൺ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

0
ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു.

ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’

0
സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.