Thursday, May 1, 2025

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നടി വിന്‍സി അലോഷ്യസ്

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്. അവസാന നിമിഷം വരെ മല്‍സരത്തിന് ഒപ്പത്തിനൊപ്പം നിന്നത് ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ച വെച്ച കുഞ്ചാക്കോ ബോബനാണ്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുള്ളത്. ‘അപ്പന്‍’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്ത് ഉള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ നേടിയ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രം നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടി. 

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് പി പി കുഞ്ഞികൃഷ്ണനും (ന്ന താന്‍ കേസ് കൊട്), സ്വഭാവനടിക്കുള്ള പുരസ്കാരം ദേവി വര്‍മ്മയും (സൌദി വെള്ളക്ക), നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനെയാണ്. മികച്ച ചിത്രമായി ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ തന്‍മയ സോളിനെയും(പെണ്‍), ‘പല്ലൊട്ടി 90കിഡ്സ്’  എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡാവിഞ്ചിയെയും (ആണ്‍) തിരഞ്ഞെടുത്തു. മികച്ച ഗായികയായി മൃദുല വാര്യരും (പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച ഗാനരചയിതാവായി റഫീക് അഹമ്മദിനെയും (ന്ന താന്‍ കേസ് കൊട്),  മികച്ച ഗായകനായി കബില്‍ കബിലനും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രിയ ചിത്രമായും കലാമൂല്യമുള്ള സിനിമയായും തെരഞ്ഞെടുത്തത് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്ന താന്‍ കേസ് കൊട് ‘ എന്ന ചിത്രമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ‘പല്ലൊട്ടി 90കിഡ്സ്’ ആണ്.  മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് സി എസ് വെങ്കിടേശന്‍ അര്‍ഹനായി (സിനിമ ഭാവന ദേശങ്ങള്‍). മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചതു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ഷാഹി കബീറിനാണ്. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം എസ് വിശ്വജിത്തിനും (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും ) എന്നീ ചിത്രങ്ങള്‍ അര്‍ഹമായി.

മികച്ച രണ്ടാമത്തെ ചിത്രം ‘അടിത്തട്ട്’ , ചിത്രസംയോജകന്‍ നിഷാദ് യൂസഫ്( തല്ലുമാല), മികച്ച കഥാകൃത്ത് കെ എം കമല്‍(പട), മികച്ച തിരക്കഥാകൃത്ത് രതീഷ് പൊതുവാള്‍( ന്ന താന്‍ കേസ് കൊട്), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്‍റ് (ന്ന താന്‍ കേസ് കൊട്), മികച്ച കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍( ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ്(വഴക്ക്), ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം ( ബി 32 മുതല്‍ 44 വരെ), മികച്ച നൃത്ത സംവിധാനം ഷോബി പോള്‍ രാജ് ( തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പൌളി വില്‍സണ്‍ (സൌദി വെള്ളക്ക), ഷോബി തിലകന്‍ (പത്തൊന്‍പതാംനൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷണന്‍ ( സൌദി വെള്ളക്ക), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് (റോനക്സ് സേവ്യര്‍( ഭീഷ്മപര്‍വ്വം), മികച്ച സിങ്ക് സൌണ്ട് പി വി വൈശാഖ് ( അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം വിപിന്‍ നായര്‍ (ന്ന താന്‍ കേസ് കൊട്), മികച്ച ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ),മികച്ച ചലച്ചിത്ര ലേഖനം സാബു നവാസിന്‍റെ ‘പുനസ്ഥാപനം എന്ന നവീന്ദ്രജാലം’ നേടി.

154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയ മുപ്പതു സിനിമകളാണ്. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നു  മാറ്റിവെച്ച അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വകിട്ട് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപിച്ചത്.

spot_img

Hot Topics

Related Articles

Also Read

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ടീസർ പുറത്ത്  

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാന’ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം...

47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി

0
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.