ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഹൊറര്‍ ചിത്രം ഭ്രമയുഗം, ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന നേര്, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോന്, അലന്‍സിയര്‍, ബൈജു സന്തോഷ് എന്നിവര്‍ അഭിനയിക്കുന്ന ‘ഞാന്‍ കണ്ടതാ സാറേ’, വിഷ്ണു ശര്‍മ സംവിധാനം ചെയ്ത് സുധീഷ്, ജിനീഷ്, മണിക്കുട്ടന്, തുടങ്ങിയവര്‍ അഭിനയിക്കുന്ന മൈന്റ് പവര്‍, വിനയ് ജോസഫ് സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, വസിഷ്ട് ഉമേഷ്, ശ്രിത ശിവദാസ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രം, ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോടും സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഭാഗ്യലക്ഷ്മിയും ഷാന്‍ നവാസ് സംവിധാനം ചെയ്യുന്ന റെയ്നയും ചിങ്ങം ഒന്നിന് തുടക്കം കുറിച്ചു. മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും മോഹന്‍ലാല്‍ നായകനാകുന്ന നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്തും വെച്ചു നടക്കും.
Also Read
വേറിട്ട പ്രമേയവുമായി ‘താള്’; ആന്സന് പോള്‍ നായകന്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ആന്സന് പോള്‍ നായകനായി എത്തുന്ന ചിത്രം താള് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
‘എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി’; വേദനയോടെ ഛായാഗ്രാഹകൻ പ്രേംജി
'എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്. '