എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ ‘പെരിയോനെ റഹ്മാനെ’.. റഫീഖ് അഹമ്മദ് എഴുതി ജിത്തിനരാജ് പാടിയ ഈ ഗാനം നെഞ്ചിലേറ്റി, സംഗീത പ്രേമികൾ. ഇപ്പോൾ മറ്റൊരംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ് ഈ ഗാനത്തെ. ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയയുടെ നാമനിർദേശപ്പട്ടികയിൽ പെരിയോനെ’യും ഇടം പിടിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘പെരിയോനെ’യും മത്സരിക്കുന്നത്. ചാലഞ്ചേഴ്സ്, എമിലി പേരെസ്, ബേറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദി ഐഡിയ ഓഫ് യു, ദി സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ്, എന്നീവയാണ് അടുജീവിതത്തിലെ ഗാനത്തിന് പുറമെ പട്ടികയിൽ ഇടംനേടിയ സിനിമകൾ. ഈ മാസം 20- ന് അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങുകൾ നടക്കുക.
Also Read
ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം,...
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
‘മാക്ട’യിൽ പുതിയ ഭാരവാഹികൾ; ചെയർമാൻ ജോഷി മാത്യു
മാക്ട സംഘടനയിൽ പുതിയ അഴിച്ചുപണി. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പുതിയ ചെയർമാനായി സംവിധായകൻ ജോഷിയെ തിരഞ്ഞെടുത്തു. എറണാകുളം ജോൺ പോൾ ഹാളിൽ...
കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം രജനിയുടെ ടീസർ പുറത്ത്
നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ 8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
പാട്ടിന്റെ അമരത്തെ അനശ്വര ഭാവഗായകൻ; പി. ജയചന്ദ്രന് വിട..
പാട്ടിന്റെ അമരത്ത് ഭാവഗാനാലാപനത്തിന്റെ വെന്നിക്കൊടി പാറിച്ച അനശ്വര ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. മലയാളി മനസ്സുകളിൽ പ്രണയത്തിന്റെ ഭാവജ്ജ്വാല പകർന്ന പാട്ടുകാരൻ. പാടിയ പാട്ടുകളെല്ലാം ഹിറ്റ്. രാഗസുന്ദരമായ ശബ്ദാഡ്യം കൊണ്ട് അദ്ദേഹം പാടിയ...







