Thursday, May 1, 2025

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

‘കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ് ഹോം. എന്നെക്കാള്‍ ഒരുപാട് കഷ്ടപ്പെട്ടവരുണ്ട്. ആ സിനിമയ്ക്കു ജനങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചു’- ഇന്ദ്രന്‍സ് പറഞ്ഞു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഹോം ഒഴിച്ച് നിര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ ദേശീയ പുരസ്കാര വേളയില്‍   ഇരട്ടി മധുരമാണ് ഹോമിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.

‘പുരസ്കാര നേട്ടത്തിന് അതിയായ സന്തോഷം. സംസ്ഥാന അവാര്‍ഡിന് തഴയപ്പെട്ടപ്പോള്‍ വിഷമം തോന്നി. മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള സംസ്ഥാന പുരസ്കാര വേളയിലായിരുന്നു നടനും സംവിധായകനും ഹോം ചിത്രത്തിന്‍റെ നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണമുയര്‍ന്നു വന്നത്. ഹോം ചിത്രത്തെ എല്ലായിടത്തും നിന്ന് മാറ്റി നിര്‍ത്തിയത് പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കണോ എന്നായിരുന്നു ഇന്ദ്രന്‍സ് ഉന്നയിച്ചത്. നിരവധി പേര്‍ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ ഗാനവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

0
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഏറ്റവും  പുതിയ ഗാനം  പുറത്തിറങ്ങി.

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

0
മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രമാണ് സമാറ.

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

0
മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ...

പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും...