ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത് , സുധീഷ്, ബ്ലെസ്സി എന്നിവരാണ് നിർമ്മാണം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്ആണ് പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്. സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ് അടിച്ചത്.
ഈ ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരും തിരക്കഥ ശ്രീഹരി വടക്കനും നിർവഹിക്കുന്നു. കൊച്ചി, കണ്ണൂര് എന്നിവിടങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ഗായത്രി സതീഷ്, അനഘ അജിത്ത്, ശീതൾ ജോസഫ്, പി. പി കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, അമീൻ, എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം ആൽബി, എഡിറ്റിങ് സൂരജ് ഇ എസ്, സംഗീത സംവിധാനം ബിബിൻ അശോക്.







