Thursday, May 1, 2025

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയില്‍ നിന്നുള്ള സിനിമാപ്രാവര്‍ത്തകര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 1967- ല്‍  ഉപകാര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. രമേഷ് സിപ്പിയുടെ ഷോ എന്ന ചിത്രത്തിലെ തടവുകാരന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു പഞ്ചാബി, മറാഠി, ഭീജ് പുരി തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നസീബ്, യാരാന, ഹം ഹേ രഹി, പ്യാര്‍ കേ, റൊട്ട് കപ് ഡ, ഓര്‍ മകാന്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പഞ്ചാബ് സ്വദേശിയാണ്. പൊതുദര്‍ശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

‘എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന്

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.

പൃഥ്വിരാജ് ‘പേരുകേട്ട അച്ഛന്റെ പേരുകേട്ട മകൻ’

0
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും  ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു.

പിറന്നാൾ ദിനത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’;  പുതിയ സിനിമയുടെ പോസ്റ്ററുമായി ടൊവിനോ

0
ടൊവിനോ തിമസിനെ നായകനാക്കി തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി.

‘ഗംഗാധരന്‍ സര്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി’- ജി മാര്‍ത്താണ്ഡന്‍

0
ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച  സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്.'

കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ...

0
77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക....