ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്- ഐറിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82- വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തുടരവേ ആയിരുന്നു മരണം സംഭവിച്ചത്. പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തെ ഹാരി പോട്ടറിന്‍റെ സീരീസില്‍ എട്ടെണ്ണത്തില്‍ ആറ് ഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ, തിയ്യേറ്റര്‍, സിനിമ, ടിവി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭനായിരുന്നു അദ്ദേഹം. നാല് ടെലിവിഷന്‍ ബാഫ്റ്റ പുരസ്കാരങ്ങള്‍ നേടി. ഐടിവി സീരീശായ മൈഗ്രേറ്റിലെ ഫ്രെഞ്ച് ഡിറ്റക്ടീവ് ജൂള്‍സ് മൈഗ്രേറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്‍റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാര്‍ലോ എന്നിവ മൈക്കല്‍ ഗാംബന്‍റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. താരത്തിന്‍റെ വിയോഗത്തില്‍ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.
Also Read
അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...
ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ് ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ ചിത്രം.
പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.
കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രം; ഇഡിയിലെ ‘നരഭോജി’ എന്ന ഗാനം റിലീസായി
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രമായി എത്തുനാണ് ചിത്രം ഇഡിയിലെ ‘നരഭോജി’ എന്ന പ്രൊമോ ഗാനം റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ നരഭോജി എന്നു തുടങ്ങുന്ന...