Thursday, May 1, 2025

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മമ്പാടിന്റെതാണ് കഥയും സംവിധാനവും. ചിത്രത്തിന്റെ തിരക്കഥ ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ഹക്കീം ഷാജഹാൻ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് കടകൻ. ദുൽഖാർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാനുചിത്രം വിതരണത്തിന് എത്തിക്കുന്നത്.

മണൽ മാഫിയും പോലീസും തമ്മിലുള്ള സംഘർഷമാണ് പ്രമേയം. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, സോന ഒളിക്കൽ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗീസ്, ശരത് സഭ, ഗീതി സംഗീത, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. നിർമ്മാണം ഖലീൽ, സംഗീതം ഗോപി സുന്ദർ, വരികൾ ബേബി ജിൻ, ഛായാഗ്രഹണം ജാസിൽ ജസീൻ.

spot_img

Hot Topics

Related Articles

Also Read

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

0
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

0
“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്”

പുതിയ ചിത്രവുമായി വിപിൻ ദാസും ഫഹദ് ഫാസിലും തെന്നിന്ത്യൻ അഭിനേതാവ് എസ്. ജെ. സൂര്യയും

0
ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിച്ച് ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു.  ചിത്രത്തിൽ തെന്നിന്ത്യൻ താരമായ എസ് ജെ സൂര്യയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

തിയ്യേറ്ററിൽ ചീറിപ്പാഞ്ഞ് ‘ബുള്ളറ്റ് ഡയറീസ്’; ഒരു ബൈക്ക് പ്രേമിയുടെ കഥ ഏറ്റെടുത്ത് പ്രേക്ഷകർ

0
ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.