Thursday, May 1, 2025

സോണിയ അഗര്‍വാളും ജിനു ഇ തോമസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്ത്

അമന്‍ റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്‍റെ സെക്കന്‍ഡ്  ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്. അമന്‍ റാഫി, ഗായത്രി മയൂര, സുനില്‍ സുഖദ, ശിവദാസന്‍ മാറമ്പിള്ളി, മെറീന മൈക്കിള്‍, നോബി മര്‍ക്കോസ്, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മകളെ സ്നേഹിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരമ്മ സ്ക്രീനില്‍ നിറയുന്നു. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബിഹൈന്‍ഡ്. മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാഷകളില്‍ ചിത്രം തിയ്യേറ്ററില്‍ എത്തും. കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, പൂമല  എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ഛായാഗ്രഹണം സന്ദീപ് ശങ്കര്‍, ടി ഷമീര്‍ മുഹമ്മദ്. സംഗീതം സണ്ണി മാധവ്, മുരളി അപ്പാടത്ത്, ആരിഫ് അന്‍സാര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

0
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക്...

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.