സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ പുരത്തിറങ്ങിയിരിക്കുകയാണ്. ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന് ശേഷം ആണ് രാഹുൽ സിനിമയുമായി എത്തുന്നത്. ഫസ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുലിന്റെത് തന്നെയാണ് തിരക്കഥയും നിർമാണവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.
സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
Also Read
‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.
സംവിധാനം സുജീഷ് ദക്ഷിണയും കെ എം ഹരിനാരായണനും; ‘ഒരുമ്പെട്ടവ’ന്റെ ചിത്രീകരണം പൂർത്തിയായി
സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി...
പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.
‘മച്ചാന്റെ മാലാഖ’യിൽ സൌബിനും നമിതപ്രമോദും പ്രധാന വേഷത്തിൽ
അബ്ബാo മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായത്.







