Saturday, March 7, 2026

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ. പുതിയ ചിത്രത്തിന് കൊച്ചിയിൽ വെള്ളിയാഴ്ച തുടക്കമിട്ടു. അങ്കമാലി, കാലടി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ത്രില്ലർ ജോണറിൽ ഒരുങ്ങുന്നതാണ് ഈ പുതിയ ചിത്രം. സുരാജ് വെഞ്ഞാറമ്മൂട്, ഗൌതം മേനോൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കഥ ജിത്തു കെ ജയൻ, സി കുമാര്, തിരക്കഥ മനു സി കുമാർ, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് മൺസൂർ മുത്തുട്ടി. ഡിസംബർ പതിനെട്ട് മുതൽ ചിത്രീകരണം ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും

0
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

0
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം 'ആരോട് പറയാൻ ആര്' കേൾക്കാൻ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

ഏറ്റവും പുതിയ ട്രയിലറുമായി ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി ആസിഫലി എത്തുന്നു.  ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി...

കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’

0
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.

മികച്ച സഹനടനും കോമഡി വെബ് സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.