Thursday, May 1, 2025

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

2022- ല്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ന്ന താന്‍ കേസ് കൊട്’ എന്ന ബ്ലോക് ബസ്റ്റര്‍  ചിത്രത്തിലെ സുരേശന്‍റെയും സുമയുടെയും പ്രണയകഥ പറയുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. നിരവധി അംഗീകാരങ്ങളാണ് ഈ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ കിട്ടിയിട്ടുള്ളത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ കൊഴുമ്മല്‍ രാജീവനായി എത്തുന്നതാണ് മറ്റൊരു പ്രത്യേകത.

മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പയ്യന്നൂരും കണ്ണൂരുമായി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കും. ഇമ്മാനുവല്‍ ജോസഫ്, ജെയ് കെ, രതീഷ് പൊതുവാള്‍, അജിത്ത് തലപ്പള്ളി, വിവേക് ഹര്‍ഷന്‍, തുടങ്ങിയവര്‍ സഹ നിര്‍മാതാക്കളായി എത്തുന്നു. ഛായാഗ്രഹണം- സബിന്‍ ഊരാളുക്കണ്ടി, എഡിറ്റിങ് ആകാശ് തോമസ്.

spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ  ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ

0
കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു

മിന്നാമിനുങ്ങുപോലെ മിന്നും താരമായ് മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി

0
“എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” 2015- ല്‍ പുറത്തിറങ്ങിയ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഈ പാടുമ്പോള്‍ ശ്രേയ ജയദീപിന് പ്രായം വെറും പത്ത്.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

‘മറിമായം’ ടീം ഒന്നിക്കുന്ന പുതിയ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ

0
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.