Thursday, May 1, 2025

സിദ്ധാർഥ് ഭരതൻ- ഉണ്ണി ലാലു ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’  ബുക്കിങ് ആരംഭിച്ചു; റിലീസ് ജനുവരി 31- ന്

ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജനുവരി 31 (വെള്ളിയാഴ്ച) തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനുമാണ്  പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ‘കായ്പ്പോള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്.

രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. വിജയരാഘവൻ, സജിൻ ചെറുകയിൽ, കലാഭവൻ ജോഷി, സമൃദ്ധി താര, ദാസൻ കോങ്ങാട്, ശ്രീജ ദാസ്, രതീഷ് കുമാർ രാജൻ, ശ്രീനാഥ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സി ആർ ശ്രീജിത്ത്, സംഗീതം ജോയ് ജീനിത്, റാംനാഥ്, വരികൾ ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുരാജിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

അഭിനേതാക്കളെ തേടുന്നു

0
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.