Saturday, March 7, 2026

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്. ഒരു അപകട ഘട്ടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കേന്ദ്രകഥാപാത്രമാണ് ‘ജൂലിയാന’യില്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ‘വോയിസ് ഓഫ് സത്യനാഥ’ന്‍റെ വിജയഘോഷത്തില്‍ നടന്‍ ദിലീപ് റിലീസ് ചെയ്തു. പൃഥിരാജ് ആണ് ഓണ്‍ലൈനില്‍ ട്രയിലര്‍ പുറത്തുവിട്ടത്.

പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും പ്രശാന്ത് മാമ്പുള്ളി നിര്‍വഹിക്കുന്നു. നിര്‍മാണം- ഷിനോയ് മാത്യു, ബാദുഷ എന്‍ എം, ഛായാഗ്രഹണം- സുധീര്‍ സുരേന്ദ്രന്‍, സംഗീതം എബിന്‍ പള്ളിച്ചന്‍, എഡിറ്റിങ്- സാഗര്‍ ദാസ്.

spot_img

Hot Topics

Related Articles

Also Read

ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു

0
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.

മൊബൈലിൽ ചിത്രീകരിച്ച സിനിമ; കൌതുകമുണർത്തി  ‘ഇന്നലെ’

0
സീറോ ബജറ്റിൽ ആൻഡ്രോയിഡ് ഫോണിൽ നിർമ്മിച്ച ‘ഇന്നലെ’ കൌതുകമുണർത്തുന്നു. മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു ടി ദേവേന്ദ്രനാണ് നായകനായി എത്തുന്നത്

പുതിയ ചിത്രവുമായി വിപിൻ ദാസും ഫഹദ് ഫാസിലും തെന്നിന്ത്യൻ അഭിനേതാവ് എസ്. ജെ. സൂര്യയും

0
ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിച്ച് ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു.  ചിത്രത്തിൽ തെന്നിന്ത്യൻ താരമായ എസ് ജെ സൂര്യയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.

അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...

0
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.