Thursday, May 1, 2025

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ റിലീസ് ഉടൻ

സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. നവാഗതനായ ഫെബി ജോർജ്ജ് സവിധാനം ചെയ്യുന്ന ഈ ചിത്രം നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസുഫ് ആണ് നിർമ്മാണം. ഒരു ഫാന്റസി മൂഡിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോണും ലിന്റോ ദേവസ്യ, റോഷൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ്, വൈശാഖ് വിജയൻ, ബിബിൻ ജോർജ്ജ്, അഭിഷേക് രവീന്ദ്രൻ, ചെമ്പിൽ അശോകൻ, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാലാജി ശർമ്മ, ഓസ്റ്റിൻ ഡാൻ, നീന കുറുപ്പ്, ദിനേശ് പ്രഭാകർ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, വരികൾ ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, എഡിറ്റിങ് അഭിഷേക് ജി എ. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

ഫഹദും  കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര;’ ചിത്രീകരണം തുടങ്ങി

0
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു.

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

ത്രില്ലർ മൂവി ‘പാർട്ട്നേഴ്സി’ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ്ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.