Saturday, March 7, 2026

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ വിടപറഞ്ഞു; സംസ്കാരം നാളെ വൈകീട്ട് മുംബൈയിൽ

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. 65- വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1990- ൽ  രഘുവരൻ നായകനായി എത്തിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് യോദ്ധ, ഗാന്ധർവ്വം, സ്നേഹപൂർവം അന്ന, ഡാഡി, ജോണി, നിർണ്ണയം, നിരവധി ശ്രദ്ധേയ സിനിമകൾ സംഗീത് ശിവൻ സംവിധാനം ചെയ്തു.  ‘ജോണി’ക്ക് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

മലയാളത്തിൽ മാത്രമല്ല ബോളിവൂഡിനും ചിരപരിചിതനാണ് സംഗീത് ശിവൻ. 1997 -ൽ ഡിയോൾ നായകനായി എത്തിയ സോർ എന്ന സിനിമയിലൂടെയാണ് ബോളിവൂഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചുരാലിയ ഹേ തുംനെ, ക്യാ കൂൾ ഹേ തൂo, അപ്ന സപ്ന മണി മണി, ഏക്- ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാoല പഗ് ല ദീവാന 2, സന്ധ്യ, തുടങ്ങിയായ ഹിന്ദി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സംവിധായകൻ മാത്രമല്ല , പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രഹകനും കൂടിയായ ശിവന്റെ മകനാണ് സംഗീത ശിവൻ. പ്രശസ്ത ഛായാഗ്രഹകരായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവരാണ് സഹോദരങ്ങൾ.

spot_img

Hot Topics

Related Articles

Also Read

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

0
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം 'ആരോട് പറയാൻ ആര്' കേൾക്കാൻ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീസർ പുറത്തിറങ്ങി

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം...

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.

വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്;  രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ

0
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.