Thursday, May 1, 2025

സംഗീത പ്രാവീണ്യത്തിന്റെ കിടിലൻ ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി  ജേക്സ് ബിജോയ്

പുതിയ കാലത്ത് മലയാള ചലച്ചിത്ര സംഗീതം അടയാളപ്പെടുത്തുന്ന പ്രധാന പേരുകളിൽ ഒന്നാണ് ജേക്സ് ബിജോയ്. ലളിതമാർന്ന ജനപ്രിയ സംഗീതത്തിലൂടെ പ്രേക്ഷകർക്കിടയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിക്കഴിഞ്ഞു ജേക്സ് ബിജോയ്. 2014 ൽ ഏയ്ഞ്ചൽസ് എന്ന സിനിമയിലൂടെയാണ് ജേക്സ് ബിജോയ് മലയ;അ സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. കർണാടക സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട് ജേക്സ് ബിജോയ്. എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് യു എസിലെ സംഗീതശാസ്ത്രത്തിളും സാങ്കേതികതയിലും ബിരുദാനന്തര ബിരുദവും നേടി.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് നിരവധി സംഗീതസംവിധാനം നിർ വഹിച്ചിട്ടുണ്ട് ജേക്സ് ബിജോയ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി പാട്ടുകൾക്കു ജേക്സ് ബിജോയ് ഈണം പകർന്നിട്ടുണ്ട്. തെലുങ്കിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് 2018- ൽ ടാക്സിവാല എന്ന ചിത്രത്തിലൂടെയാണ്. കൂടാതെ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വന്തമാക്കി. കൂടാതെ ഫെഫ്കയുടെയും മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

ജേക്സ് ബിജോയ് സംഗീതം ഏറ്റവും  കൂടുതലും തരംഗമായി മാറുന്നത് സിനിമകൾക്ക് നല്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയാണ്. ഈണം പകർന്നവ എല്ലാം ഒന്നിനോടൊന്ന് ഹിറ്റ് ആവുകയും ചെയ്തു. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ധ്രുവങ്ങൾ പതിനാറു, കുരുതി, കൽക്കി, ജനഗണമന, സിബിഐ- ദ ബ്രെയിൻ, പത്രോസിന്റെ പടപ്പുകൾ, സല്യൂട്ട്, രണം, ഫോറൻസിക്, കിം ഓഫ് കൊത്ത, പുഴു … തുടങ്ങി ശ്രദ്ധേയ സിനിമകളിൽ ജേക്സ് ബിജോയിയുടെ സൂപ്പർ ഹിറ്റ് ഈണങ്ങൾ കയ്യൊപ്പ് ചാർത്തിയതെല്ലാം ജനപ്രിയമായി.

സിനിമയ്ക്കിണങ്ങും വിധം പശ്ചാത്തല സംഗീതം തീർക്കുവാൻ ജേക്സ് ബിജോയ് ഒരുപടി മുൻപിലാണെന്ന് ഈ സിനിമകളുടെയെല്ലാം ബാക് ഗ്രൌണ്ട് മ്യൂസിക്കുകൾ ഉദാഹരണമാണ്. പലപ്പോഴും ഈണമിട്ട പാട്ടുകളിലൂടെക്കാൾ അറിയപ്പെടുന്നത് പശ്ചാത്തല സംഗീതം നല്കുന്ന ജേക്സ് ബിജോയിയെ ആയിരിക്കും. ‘മലയാളി’ എന്ന ആൽബത്തിലെ മിന്നലഴകേ എന്ന പാട്ട് പ്രസിദ്ധമാണ്. ഇതിനിടയില് ഒരു ഇടവേള ഉണ്ടായെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ ജേക്സ് ബിജോയ് വീണ്ടും തന്റെ സംഗീതത്തെ ഊട്ടിയുറപ്പിച്ചു.

ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു. ത്രില്ലർ സിനിമകളിലും മാസ് സിനിമകളിലും രോമാഞ്ചം നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ജനഗണമന എന്ന ചിത്രത്തിന്റെ ബാക് ഗ്രൌണ്ട് മ്യൂസിക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈണമിടുന്നതിലെ വ്യത്യസ്തത കൊണ്ടും ജേക്സ് ബിജോയ് വളരെ വേഗം സിനിമയിൽ വളർന്നു.

മിക്കപ്പോഴും സിനിമയെക്കാൾ കൂടുതൽ ജേക്സ് ബിജോയ് സംഗീതം നല്കിയ ബാക് ഗ്രൌണ്ട് മ്യൂസിക് ആണ് ഏറെയും സ്വീകാര്യമായത്. ഏത് ജനറേഷനിലും ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയായിരിക്കണം സംഗീതമെന്ന ലക്ഷ്യമാണ് ഒരുപക്ഷേ ജേക്സ് ബിജോയിയുടെ സംഗീതത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

0
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ ട്രയിലർ പുറത്തിറങ്ങി

0
പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമാണ്  ‘തലവൻ'.

ക്രൈം ഡ്രാമ ചിത്രവുമായി സീക്രട്ട് ഹോം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
അനിൽ കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീസ് ചെയ്തത്.