Saturday, March 7, 2026

ഷെയ്ൻ നിഗവും  മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി

ആർ ഡി  എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം  ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി. സംഗീതം കൈലാഷ് മേനോനും വിനായക് ശശികുമാറും ആണ്. പാടിയത് കപിൽ കപിലനും സനഹ് മൊയ്ദൂട്ടിയും ചേർന്നാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻറോ ജോസ് പേരെരെയും എബി ട്രീസ പോലും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. സിബി, ശോശ എന്നീ കഥാപാത്രങ്ങളായാണ് മഹിമയും ഷെയ്നും ചിത്രത്തിൽ എത്തുന്നത്.

ഇടുക്കി കാർഷിക മേഖലയാണ് കഥാപാശ്ചാത്തലത്തിൽ രണ്ട് കുടുംബങ്ങളുടെയും പ്രണയത്തിന്റെയും കഥപറയുന്ന ചിത്രമാണിത്. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രമായാണ് ഷെയ്ൻ നിഗം എത്തുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും എത്തുന്നു.  രഞ്ജി പണിക്കർ, മാലാ പാർവതി,ബാബുരാജ്,  ജാഫർ ഇടുക്കി, രമ്യ സുവി, തുടങ്ങിയവരും  ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം കൈലാസ്, ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിങ് നൌഫൽ, തിരക്കഥ രാജേഷ് പിന്നാട. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

‘ടർക്കിഷ് തർക്ക’ത്തിൽ സണ്ണി വെയ് നും ലുക് മാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ: പ്രദീപ് കുമാറും ചേർന്ന് നിർമ്മിച്ച് നവാസ് സുലൈമാൻ രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

സിനിമ- നാടകനടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

0
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ പരമേശ്വരന്‍ നായര്‍ അഭിനയിച്ച വെളിച്ചപ്പാടിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കൂടാതെ സന്തോഷ് ശിവന്‍റെ ഇംഗ്ലിഷ് ചിത്രത്തിലും വേഷം ചെയ്തു. ദൂരദര്‍ശന്‍ അടക്കമുള്ള നിരവധി  ടെലിവിഷന്‍ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഗുണ്ടാകുടിപ്പകയുടെ കഥയുമായി ‘അങ്കം അട്ടഹാസം’

0
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ദുൽഖർ സൽമാൻ, ഗോകുൽ സുരേഷ്, ടോവിനോ...

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.