Saturday, March 7, 2026

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

തമിഴ് സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്. ഷാരൂഖ് ഖാന്‍ ഒടുവില്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പഠാന് ശേഷമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. തെരി, മെര്‍സല്‍, ബീഗില്‍ തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

രജനികാന്ത്, മോഹന്‍ലാല്‍, വിനായകന്‍, തമന്ന ഭാട്ടിയ പ്രധാന റോളുകളില്‍ എത്തിയ ജയിലറുടെ കേരളത്തിലുള്ള വിതരണാവകാശം സ്വന്തമാക്കിയതും ഗോകുലം മൂവീസ് ആയിരുന്നു. ജവാനില്‍ വിജയ് സേതുപതി അടക്കമുള്ള വന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. സംഗീതം- അനിരുദ്ധ് രവിചന്ദര്‍.  

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

ഓസ്കർ പ്രാഥമിക പട്ടികയിലേക്ക് ആടുജീവിതം

0
ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഹിറ്റായ അടുജീവിതം 97- മത് ഓസ്കാർ അവാർഡിലെ  പ്രാഥമിക പരിഗണന പട്ടികയിലേക്ക് എത്തി. മികച്ച ചിത്രം എന്ന ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായുള്ള പ്രൈമറി റൌണ്ടിലാണ്...

ദിലീപും തമന്നയും പ്രധാന വേഷത്തിൽ; നവംബർ 10- ന് തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി ബാന്ദ്ര

0
ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ബാന്ദ്ര നവംബർ- 10 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. U/A സർട്ടിഫിക്കറ്റാണ് സെൻസറിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്.

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്;  രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ

0
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.