Friday, May 2, 2025

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്. സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മാർച്ച് എട്ടിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. ബംഗ്ലാവിലകപ്പെട്ട് പോകുന്ന നാലു ചെറുപ്പക്കാരുടെ കഥയാണ് പ്രമേയം.

മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്. ആൻറണി വർഗീസ്, ഷൈൻ ടോം ചാക്കോ, തമിഴ് നടൻ ശ്രീറാം, ബേസിൽ ജോസഫ്, അന്ന രേഷ്മ രാജൻ, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ, ശ്രേയസ്,  തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. നവാഗതനായ അനീഷ് ജനർദ്ദനന്റെതാണു തിരക്കഥ. പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് എക്സിറ്റ്. തമിഴ് നടൻ രീരയം, റെനീഷ റഹ്മാൻ, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ധനുഷ് ഹരികുമാർ.  

spot_img

Hot Topics

Related Articles

Also Read

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍

0
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്

0
എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ്...

മമ്മൂട്ടി നായകനായി എത്തുന്ന ‘ബസൂക്ക’ യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

0
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ടീക്കറ്റ് ബുക്ക്...

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

0
കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു.