Thursday, May 1, 2025

ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്

ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദിലീഷ് പോത്തനാണ് ചിത്രത്തിൽ ധാരാവി ദിനേശ് എന്ന  നായക കഥാപാത്രമായി എത്തുന്നത്. മനസാ വാചാ ഒരു ഫൺ ആൻഡ് എന്റർടൈമെന്റ് മൂവിയാണ്. മിനിസ്ക്രീനുകളിലൂടെ കോമഡി പരിപാടികളിൽ ശ്രദ്ധേയനാണ് ശ്രീകുമാർ പൊടിയൻ.

മജീദ് സെയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മാണം. പ്രശാന്ത് അലക്സാണ്ടർ, അഹാന വിനേഷ്, ജംഷീന ജമാൽ, അസിൻ, സായ് കുമാർ, കിരൺ കുമാർ, ശ്രീജിത്ത് രവി, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം എൽദോ ഐസക്, സംഗീതം സുനിൽ കുമാർ പി കെ.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ ചീറിപ്പാഞ്ഞ് ‘ബുള്ളറ്റ് ഡയറീസ്’; ഒരു ബൈക്ക് പ്രേമിയുടെ കഥ ഏറ്റെടുത്ത് പ്രേക്ഷകർ

0
ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ജിയോ ബേബിയും ഷെല്ലിയും പ്രധാനകഥാപാത്രങ്ങൾ; ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്ത്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

0
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.