നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലി പറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസിർ സലാം എന്നിവർആണ് നിർമാണം. നടൻ സിജു സണ്ണിയുടെ കഥയ്ക്ക് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ആണ്. സിജു സണ്ണി, രാജേഷ് മാധവൻ, ബാബു ആൻറണി, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് കഥാപാത്രങ്ങളായും എത്തുന്നു. ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിങ് ചമൻ ചാക്കോ.
Also Read
റോഷൻ മാത്യുവും സെറിൻ ശിഹാബൂം പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഇത്തിരി നേരം’ ഏറ്റവും പുതിയ ട്രയിലർ റിലീസ്
പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ....
‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്
കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിച്ച ചിത്രം ഒറ്റക്കൊമ്പൻ’ ഡിസംബർ 9- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സുരേഷ് ഗോപിയുടെ 250- മത്തെ ഏറ്റവും പുതിയ ചിത്രമാണു ‘ഒറ്റക്കൊമ്പൻ’. ഗോകുലം ഗോപാലൻ...
എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.
റിലീസിനൊരുങ്ങി ‘പാപ്പച്ചന്‍’; ആഗസ്ത്- 4 നു തിയ്യേറ്ററില്‍
പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ ജീവിത കഥപറയുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയ്യേറ്ററിലേക്ക്. നര്‍മ്മപ്രധാനമായ ഈ ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളും ഇയ്യിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.







