Thursday, May 1, 2025

‘വിരുന്നി’ല്‍ നായകനായി അര്‍ജുന്‍, നായികയായി നിക്കി ഗല്‍റാണി; ടീസര്‍ റിലീസ്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് അര്‍ജുനും നിക്കി ഗല്‍റാണിയും നായികാ- നായകന്മാരായി എത്തുന്ന ചിത്രം ‘വിരുന്നി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക. വിരുന്നിന്‍റെ പുതിയ ടീസര്‍ പൃഥ്വിരാജ്, തമിഴ് നടന്‍ കാര്‍ത്തി എന്നിവര്‍ അവരുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ടു. വരാല്‍ എന്ന ചിത്രത്തിന് ശേഷമാണ് കണ്ണന്‍ താമരക്കുളം ‘വിരുന്ന്’ ഒരുക്കുന്നത്. നെയ്യാര്‍ ഫിലിംസിന്‍റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ സംവിധാനം ചെയ്യുന്ന വിരുന്നിനെ ഇന്‍വെസ്റ്റിഗേറ്റിവ് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായും വിശേഷിപ്പിക്കാം. വിരുന്നിന് തിരക്കഥയും സംഭാഷണവും ദിനേഷ് പള്ളത്ത് ഒരുക്കുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് മ്യൂസിക് കമ്പനി ആദ്യമായി മലയാളത്തില്‍ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് വിരുന്നിന്‍റെ ആണ്. മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധീര്‍, കൊച്ചു പ്രേമന്‍, ഗിരീഷ് നെയ്യാര്‍, ഹരീഷ് പേരടി, അരുന്ധതി, ശൈലജ, നാന്‍സി, സനല്‍ കുമാര്‍, ജീജാ സുരേന്ദ്രന്‍, അനില്‍ പത്തനംതിട്ട, സോന നായര്‍, പൂജപ്പുര രാധാകൃഷ്ണന്‍, ജിബിന്‍ സാബ്, അജയ് വാസുദേവ്, കൊല്ലം ഷാ, വികെ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രനും പ്രദീപ് നായരും ചേര്‍ന്ന് നിര്‍വഹിക്കുന്നു. സംഗീതം രതീഷ് വേഗ, എഡിറ്റിങ് വി ടി ശ്രീജിത്ത്, വരികള്‍ റഫീഖ് അഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു

0
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.