Thursday, May 1, 2025

വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയും മണിക്കുട്ടി എന്നു പേരായ ഒരു പശുവുമാണ്എത്തുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 30 ദിവസത്തിനുള്ളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്റെ നിർമ്മാണം. നൌഷാദ് സാഫ്രോണാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, രാഹുൽ മാധവ്, സുനിൽ സുഖദ, ഷുക്കൂർ വക്കീൽ, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ബാബു അന്നൂർ, ഗീതി സംഗീത, ജിജിന രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുനീഷ് വാരനാട് ആണ് തിരക്കഥ. ഛായാഗ്രഹണം നൌഷാദ് ഷെരീഫ്,

spot_img

Hot Topics

Related Articles

Also Read

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

0
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം.

ആഗസ്ത് 15- ന് ‘നുണക്കുഴി’ തിയ്യേറ്ററിലേക്ക്

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴി ഓഗസ്ത് 15 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ‘നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ്...

‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ;  കഥ, തിരക്കഥ വിഷ്ണു ഭരതൻ

0
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.

സൈമ നെക്സ്സ്ട്രീമിങ് അവാർഡ് ; മികച്ച ജനപ്രിയ ചിത്രമായി ‘പുരുഷ പ്രേതം’

0
സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര...