Thursday, May 1, 2025

‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഒരു ത്രില്ലർ ചിത്രമായിരിക്കും വരാഹം. ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് മൻസൂർ മുത്തുട്ടി, സംഗീതം രാഹുൽ രാജ്, പാലക്കാട്, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കും.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

0
വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊണ്ടൽ എന്നാണ് ചിത്രത്തിന്റെ പേര്.

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

0
ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള

0
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.