Thursday, May 1, 2025

റിലീസിനൊരുങ്ങി ‘പാപ്പച്ചന്‍’; ആഗസ്ത്- 4 നു തിയ്യേറ്ററില്‍

പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ ജീവിത കഥപറയുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയ്യേറ്ററിലേക്ക്. നര്‍മ്മപ്രധാനമായ ഈ ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളും ഇയ്യിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂക്കാലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

അജു വര്‍ഗീസ്, ശിവജി ഗുരുവായൂര്‍, ജോണി ആന്‍റണി, ജോളി ചിറയത്ത്, കോട്ടയം നസീര്‍, ജിബു ജേക്കബ്, വീണ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഔസേപ്പച്ചന്‍ ഈണമിട്ട ‘മുത്തുക്കുട മാനം’, ‘പുണ്യ മഹാ സന്നിധേ’, ‘കൈ എത്തും ദൂരത്ത്’ തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബി കെ ഹരിനാരായണന്‍റെയും  സിന്‍റോ സണ്ണിയുടേതുമാണ് വരികള്‍. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റിങ് രതിന്‍ രാധാകൃഷ്ണന്‍.

spot_img

Hot Topics

Related Articles

Also Read

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്

0
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

പ്രേമ’ത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് നിവിൻ പോളിയും സായ് പല്ലവിയും

0
എട്ടുവർഷങ്ങൾക്കു ശേഷം ഒന്നിക്കാനൊരുങ്ങി സൂപ്പർ ജോഡികൾ. പ്രേമം ചിത്രത്തിന്റെ ഇടവേളയ്ക്ക്  ശേഷം ഒന്നിക്കാനൊരുങ്ങുകയാണ് നിവിൻ പൊളിയും സായ് പല്ലവിയും.

ഡബിൾ വേഷത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വരാഹ’ത്തിന്റെ ടീസർ ഇറങ്ങി.  മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായിരികുന്നത്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്.