Thursday, May 1, 2025

റിയലിസ്റ്റിക് ക്രൈം ത്രില്ലറുമായി എം പത്മകുമാർ; ചിത്രീകരണം ആരംഭിച്ചു

രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ കോളനിയുടെ പിന്തുണയോട് കൂടി കുശാൽ നഗറിലാണ് ഷൂട്ടിങിന് തുടക്കം കുറിച്ചത്. വൌ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഹെഡ് ഗള്ളി എന്ന ഗ്രാമത്തിൽ ഫെബ്രുവരി 28- നു ലളിതമായ രീതിയിൽ ചടങ്ങുകൾ നടന്നു.

ക്രിയേറ്റീവ് ഹെഡും ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ കെ. മേനോൻ സ്വിച്ചോൺ കർമ്മവും മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ഫസ്റ്റ് ക്ലാപ്പും നല്കി. ഇരിട്ടിയിൽ 2027- ൽ നടന്ന അന്നത്തെ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അൻഷാദ്. ഈ സംഭവത്തെ ആസ്പദമാക്കി അൻഷാദ് എഴുതിയ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി മാറാട് ആണ്. റോഷൻ മാത്യു ചിത്രത്തിൽ എസ് ഐ അജീബ് എന്ന കഥാപാത്രമായി എത്തുന്നു. ശ്രുതി മേനോൻ ആണ് നായിക. വിനീത് തട്ടിൽ, ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, എന്തിവർ, ബേബി മിത്രാസഞ്ജയ്, മാസ്റ്റർ ആര്യൻ എസ്. പൂജാരി, ഹരീഷ്, വിനോദ് സാഗർ, എന്നിവരും പ്രദക കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ഗാനരചന  ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ , സംഗീതം ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ.

spot_img

Hot Topics

Related Articles

Also Read

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു...

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.