Saturday, March 7, 2026

‘റാണി’യില്‍ ഒന്നിച്ച് ബിജു സോപാനവും ശിവാനിയും; ചിത്രം തിയ്യേറ്ററിലേക്ക്

ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബര്‍ 6- നു തിയേറ്ററിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, മണിക്കുട്ടന്‍, തുടങ്ങിയവരാണ് നിര്‍മ്മിക്കുന്നത്. നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് U/A സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കഥ മണി എസ് ദിവാകറും നിസാമുദ്ദീന്‍ നാസറിന്‍റെതുമാണ്. മഖ് ബൂല്‍ സല്‍മാന്‍, കുളപ്പുള്ളി ലീല, ജയന്‍ ചേര്‍ത്തല, അന്‍സാര്‍ പള്ളുരുത്തി, കണ്ണന്‍ പട്ടാമ്പി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ആരോമല്‍ ബി എസ്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ശ്രീദേവ് പുത്തെടത്ത്, രഞ്ജന്‍ ദേവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം അരവിന്ദ് ഉണ്ണിയും എഡിറ്റിങ് വി ഉണ്ണികൃഷ്ണനും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘’എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

സിനിമ നിർമ്മാതാവ് ചക്യേത്ത് തങ്കച്ചൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

0
വളരെ കാലത്തെ പ്രയത്നത്തിനൊടുവിൽ നിർമ്മിച്ച സിനിമ പുറത്തിറങ്ങാനിരിക്കവേ ആണ് അപ്രതീക്ഷിത വിയോഗം. 52 വയസ്സായിരുന്നു.

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.