Thursday, May 1, 2025

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

നിവിന്‍ പോളി നായകനായി ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്ന രാമചന്ദ്ര ബോസ് & കോയുടെ പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്. കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ടും കൂളിങ് ഗ്ലാസുമായാണ് വിനയ് ഫോര്‍ട്ട് എത്തിയത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിമിലി എന്‍റര്ടൈമെന്‍റ് ചിത്രമാണ്  രാമചന്ദ്ര ബോസ് & കോ. ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ യുട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ട്രോളുകളിലും മീമുകളിലും ചാര്‍ലി ചാപ്ലിനും ജഗതിയുടെ ഉമ്മന്‍ കോശിയും വിജയരാഘവന്‍റെ അലാവുദ്ദീന്‍ റാവുത്തറും ഈ പറക്കും തളികയിലെ കല്യാണ ചെക്കനുമായൊക്കെ തരതമ്യം ചെയ്തു കൊണ്ട് ശ്രദ്ധേയമാണ് വിനയ് ഫോര്‍ട്ടിന്‍റെ വേഷം. തമാശയും കാര്യവും പറയുന്ന കഥയാണ് രാമചന്ദ്ര ബോസ് & കോയില്‍ ഉള്ളത്. യു എ ഇ ലും കേരളത്തിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. ജാഫര്‍ ഇടുക്കി,  വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. ഗാനരചന സുഹൈല്‍ കോയയും എഡിറ്റിങ് നിഷാദ് യൂസഫും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കൈകാര്യംചെയ്തത്. നൃത്തസംവിധാനം ഇത്തവണ ചലച്ചിത്ര പുരസ്കാരം കിട്ടിയ ഷോബി പോള്‍രാജാണ് നിര്‍വഹിച്ചു.  സംഘട്ടനം- പ്രഭു, കനല്‍ കണ്ണന്‍, ജി മുരളി.

spot_img

Hot Topics

Related Articles

Also Read

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക്

0
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ  ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു പുരസ്കാരം സമ്മാനിക്കും

ജൂലൈ 26- ന്  ‘ലെവൽ ക്രോസ്സ്’ തിയ്യേറ്ററുകയിലേക്ക് എത്തുന്നു

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ...

പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും...

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

0
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ...