Thursday, May 1, 2025

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന  പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍. നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത കൊള്ള സമകാലികമായ സാമൂഹിക വിഷയങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ത്രില്ലര്‍ ചിത്രം  കയ്യടികള്‍ നേടി.

അനാഥാലയത്തില്‍ ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളായ ആനിയും ശില്‍പയും ജീവിക്കുവാന്‍ വേണ്ടി പല വഴികള്‍ നോക്കുകയും പിന്നീട് ഒരു ഗ്രാമത്തില്‍ അവര്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുകയും ചെയ്യുന്നു. ബ്യൂട്ടിപാര്‍ലറിന് മുകളിലെ ബാങ്ക് കൊള്ളയടിക്കപ്പെടുന്നതോടെ പാര്‍ലര്‍ തുറക്കാനാവാതെ അനിശ്ചിതത്വത്തിലാവുന്നതോടുകൂടി ഇരുവരുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. സിനിമ യുടെ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത് ബാങ്ക് കൊള്ളയുടെ സൂത്രധാരനിലാണ്. അവിടെ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നതും.

 ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കവര്‍ച്ചകള്‍ പ്രമേയമായി വരുന്ന ചിത്രങ്ങള്‍ വിരളമാണ്. കേവലം കവര്‍ച്ചയോ അതിന്‍റെ പിന്നാലെയുള്ള അന്വേഷണമോ മാത്രമല്ല ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. അതോടുകൂടി പ്രതിസന്ധിയിലാകുന്ന ജീവിതങ്ങളെക്കൂടി ഇതിലൂടെ കാണിച്ചു തരുന്നു. ബോബിയുടെയും സഞ്ജയുടെയും തിരക്കഥയെ മുന്‍ നിര്‍ത്തി ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നു തിരക്കഥ എഴുതിയ ചിത്രമാണ് കൊള്ള. നാട്ടിന്‍പുറത്തെ പ്രകൃതി സൌന്ദര്യത്തെയും ഗ്രാമീണ മനുഷ്യരുടെ ജീവിതങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും വളരെ ഹൃദ്യമായി ഛായാഗ്രാഹകന്‍ രാജവേല്‍ മോഹന്‍ പകര്‍ത്തി നല്കി. കാഴ്ചയുടെ മികച്ച അനുഭവമാണത്.

മികവുറ്റ എഡിറ്റിങ്ങും പശ്ചാത്തലത്തിന് അനുസൃതമായ ഷാന്‍ റഹ്മാന്‍റെ സംഗീതവും ജീവിതങ്ങളുടെയും കവര്‍ച്ചയുടെയും കാണാപ്പുറങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. രജിഷ വിജയന്‍റെ ആനി എന്ന കഥാപാത്രവും പ്രിയ വാര്യരുടെ ശില്പ എന്ന കഥാപാത്രവും അഭിനയ ചടുലത കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി. വിനയ് ഫോര്‍ട്ടിന്‍റെ സി ഐ ഫറൂക്ക് എന്ന കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം എടുത്തു പറയേണ്ടതാണ്. അലന്‍സിയറും ജിയോ ബേബിയും പ്രശാന്ത് അലക്സാണ്ടറും പ്രേം പ്രകാശും ഷെബിന്‍ ബെന്‍സനും അകാലത്തില്‍ മരണമടഞ്ഞ കൊല്ലം സുധിയും അഭിനയിച്ച കഥാപാത്രങ്ങള്‍ അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. കൂടാതെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

അപൂര്‍വമായി ചര്‍ച്ചചെയ്യപ്പെടുന്ന പ്രമേയം, രണ്ട് സ്ത്രീകളുടെ അതിജീവനം, മികച്ച സാങ്കേതിക വിദ്യയുടെ കയ്യടക്കം, സാമൂഹിക പ്രസക്തി തുടങ്ങി പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ചിത്രമാണ് കൊള്ള. പുതിയകാലത്തെ പുതിയ സംഭവവികാസങ്ങള്‍ ‘കൊള്ള’ ചര്‍ച്ച ചെയ്യുന്നു. രവി മാത്യു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രജീഷ് കുന്നുംവീട്ടിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

spot_img

Hot Topics

Related Articles

Also Read

‘എന്ന് സ്വന്തം പുണ്യാളൻ’ ത്രില്ലുo ചിരിയുടെ മാലപ്പടക്കവുമായി ടീസർ

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രയിലർ റിലീസ്. ത്രില്ലറും തമാശയും നിറഞ്ഞ ചിത്രം കൂടിയാണിത്....

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

‘വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര്‍ എന്ന സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്’ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് മോഹൻലാൽ

0
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി, 'ഒന്നുമുതല്‍ പൂജ്യം വരെ' - ഈ...