Saturday, March 7, 2026

രണ്ടാം ഭാഗവുമായി ‘വാഴ’

വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ് സംവിധാനം ചെയ്ത സമീപകാലത്ത് ജനപ്രിയ ചിത്രങ്ങളായിരുന്നു.  എറണാകുളം ഗോകുലം പാർക്കിൽ വെച്ച് നടന്ന വാഴ’യുടെ വിജയാഘോഷപരിപാടിയിൽ വച്ചായിരുന്നു രണ്ടാം ഭാഗവും ഉടനേയുണ്ടാകുമെന്ന പ്രഖ്യാപനം. വാഴയിൽ അഭിനയിച്ച ഹാഷിർ, അലൻ ബിൻ സിറാജ്, വിനായക്, അജിൻ ജോയ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുക.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്, എന്നീ ബാനറിൽ വിപിൻദാസ്, ഹാരിസ് ദേശം, പിബി അനീഷ്, ആദർശ് നാരായൺ, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നാൽകിക്കൊണ്ടുള്ള ചിത്രമാണ് വാഴ. 2025 ൽ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. ഛായാഗ്രഹണം അഖിൽ ലൈലാസുരൻ.

spot_img

Hot Topics

Related Articles

Also Read

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍

0
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

0
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.

ക്രൈം ത്രില്ലർ മൂവിയുമായി ‘ദി കേസ് ഡയറി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു...

ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ

0
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.