Saturday, March 7, 2026

യു എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ചാവേര്‍; ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചാവേര്‍ എന ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍വൈറലായിരുന്നു. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്.

പാര്‍ട്ടിക്ക് വേണ്ടി രക്തവും മാംസവും ത്യജിക്കുവാന്‍ തയ്യാറുള്ള ഒരുകൂട്ടം ആളുകളുടെ കഥയാണ്. ത്രില്ലിംഗ് രംഗങ്ങളോടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രൈലര്‍ സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ചാവേറിന്‍റെ  ട്രെയിലര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയവയാണ് ടിനു പാപ്പച്ചന്‍റെ മറ്റ് സിനിമകള്‍. കണ്ണൂര്‍ പശ്ചാത്തലാമാക്കിയുള്ള ചിത്രത്തിന്‍റെ തിരക്കഥ ജോയ് മാത്യുവിന്‍റേതാണ്. കാവ്യ ഫിലിം കമ്പനിയുടെയും അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

spot_img

Hot Topics

Related Articles

Also Read

പത്മരാജന്‍റെ കഥയിലെ പ്രാവ്; ട്രെയിലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം പ്രാവിന്‍റെ ട്രൈലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു. സെപ്തംബര്‍ 15 നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്

0
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യസിനിമകളുടെ സാമ്രാട്ട്

0
മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും എക്കാലത്തേക്കും ചിരിയുടെ മലപ്പടക്കം തീര്‍ത്ത ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63- വയസ്സായിരുന്നു.

‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിടപറഞ്ഞിരിക്കുന്നു’; മമ്മൂട്ടി

0
തന്‍റെ ഗുരുനാഥനായ കെ ജി  ജോര്‍ജ്ജിന് മമ്മൂട്ടി ആദരഞ്ജലികള്‍ നേര്‍ന്നു. ‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിടപറഞ്ഞിരിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. 1980- ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.