Thursday, May 1, 2025

മോഹൻലാൽ-ശോഭന  ചിത്രം ‘തുടരും’ ഏറ്റവും പുതിയ ടീസർ പുറത്ത്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ- ശോഭന താരാജോഡികൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ‘ആഘോഷിച്ചാട്ടെ’ എന്ന കാപ്ഷനോടുകൂടിയാണ് ട്രയിലർ തരുൺ മൂര്ത്തി ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.   ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന  സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്.

 15- വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് തുടരും. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം ജയ്ക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

0
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.

‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്

0
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....

മാപ്പിളപ്പാട്ടിന്‍റെ ‘ഇശല്‍’ ഗായിക വിളയില്‍ ഫസീല അന്തരിച്ചു

0
സിനിമയില്‍ ആദ്യമായി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത് എം എസ് വിശ്വനാഥന്‍റെ സംഗീതത്തില്‍ ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിലെ പി ടി അബ്ദുറഹ്മാന്‍ രചിച്ച ‘അഹദവനായ പെരിയോനെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു.

കഥ – തിരക്കഥ- സംഭഷണം – സംവിധാനം സുരേഷ് ഉണ്ണികൃഷ്ണൻ; ‘എഴുത്തോല’ ജൂലൈ 5 മുതൽ തിയ്യേറ്ററുകളിലേക്ക്

0
സുന്ദർബൻ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ‘എഴുത്തോല’ ജൂലൈ അഞ്ചുമുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും