Thursday, May 1, 2025

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ് എന്നിവർ അതിഥി വേഷത്തിലല്ല, മറിച്ച് മുഴുനീള കഥാപാത്രങ്ങളായി ആണ് എത്തുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. “ഇത് ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല, ചിത്രത്തെക്കുറിച്ച് കൂടുതൽ എനിക്ക് പറയാനുമാകില്ല. ഫഹാദും കുഞ്ചാക്കോയും നല്ല  സുഹൃത്തുക്കളാണ്. അവര് ഒപ്പമുള്ളത് വലിയ സന്തോഷമാണ്. ലാൽ സാർ മുഴുനീള വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഇവരെയെല്ലാം ഒരു സ്ക്രീനിൽ ഒന്നിച്ചു അവതരിപ്പിക്കുകയാണ് നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.” മഹേഷ് നാരായണൻ പറഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയെങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി ഒന്നിച്ച് അതിനുശേഷം അഭിനയിച്ചിട്ടില്ല. 2008- ൽ പുറത്തിറങ്ങിയ ട്വന്റി- 20 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു ഒടുവിൽ അഭിനയിച്ചത്. ശ്രീലങ്കയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ഭാഗങ്ങള് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന അറിവ്. ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുക. മോഹൻലാൽ- മമ്മൂട്ടി കോംബോ വീണ്ടും സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരും.

spot_img

Hot Topics

Related Articles

Also Read

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി

0
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്