അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മെഡിക്കൽ ത്രില്ലർ ജോണർ ചിത്രമാണ് ദി ഡോണർ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് കുര്യനാണ് രചന നിർവഹിക്കുന്നത്. നിരവധി ഭാഷകളിലെ അഭിനേതാക്കൾ ഒന്നിക്കുന്ന ദി ഡോണർ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അണിയറയിൽ ഒരുങ്ങുന്നത്. 2024- ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. നാലുഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
Also Read
പുത്തൻ ടീസറുമായി അരുൺ ബോസിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’
അരുൺ ബോസ് സംവിധാനം ചെയ്ത് ശ്രുതി രാമചന്ദ്രൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി.
ബിഗ് ബജറ്റ് ചിത്രം സുമതി വളവ്; ചിത്രീകരണം ആരംഭിച്ചു
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും...
ആക്ഷന് സൈക്കോ ത്രില്ലറുമായി ‘മുറിവ്’
‘ഒരു ജാതി ഒരു മനുഷ്യന്’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന് അജയ് വാസുദേവും തിരക്കഥാകൃത്തും നിര്മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നു.
‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം
‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്...
‘എ രഞ്ജിത്ത് സിനിമ’യില് ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്സണ് പോള്, ജുവല് മേരി തുടങ്ങിയവര് പ്രധാന വേഷത്തില് എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി.