Thursday, May 1, 2025

മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ലീഗൽ ത്രില്ലർ ചിത്രമാണ് നേര്. ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് രീതിയായ നിഗൂഡതയും സസ്പെൻസും റിയലിസവും സംഘർഷവും ഉദ്വോഗവും ചേർത്തിണക്കിയ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശാന്തി  മായാ ദേവി, ജഗദീഷ്, രശ്മി അനിൽ, കലാഭവൻ ജിൻന്റൊ, അനിൽ, ശങ്കർ ഇന്ദുചൂഡൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശാന്തി മായദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ, സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വി എസ് വിനായക്.

spot_img

Hot Topics

Related Articles

Also Read

ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’

0
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...

ഗൌതം വാസുദേവ്  മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തിന്റെ ടീസർ നാളെ റിലീസ്

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടി അറിയിച്ചു. നാളെ...

ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്

0
ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘അയ്യർ ഇൻ അറേബ്യ’യിൽ  രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും

0
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ  രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നേര്’

0
അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘;നേരി’ൽ.