Thursday, May 1, 2025

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. മണിക്കുട്ടനാണ് ചിത്രത്തിൽ മുത്തപ്പനായി വേഷമിടുന്നത്. ചിത്രത്തിന്റെ ടീസർ റിലീസിങ് മണിക്കുട്ടൻ നിർവഹിക്കും. സംഗീത സംവിധായകൻ രമേശ് നാരായണൻ ആണ് ഓഡിയോ ലോഞ്ചിങ് നിർവഹിക്കുക. ഞ്ചോയ് മാത്യു, അല എസ് നയന, ബാലതാരം പൃഥ്വി രാജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

spot_img

Hot Topics

Related Articles

Also Read

നിലപാടും പ്രസ്ഥാനവും പൌരബോധവും –‘മുഖാമുഖം’ സിനിമയില്‍

0
ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ...

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘ലിറ്റില്‍ ഹാര്‍ട് സി’ല്‍ ഒന്നിച്ച് ഷെയ്ന്‍ നിഗവും ഷൈന്‍ ടോമും ചിത്രീകരണം തുടങ്ങി

0
നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ്  നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട് സി’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ കട്ടപ്പനയിലെ ആനവിലാസം എന്ന സ്ഥലത്തു  വെച്ചാണ് നടന്നത്

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.