Saturday, March 7, 2026

‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന് യു സെർട്ടിഫിക്കറ്റ് ലഭിച്ചു.. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നത്. ഒരു ബംഗാളി കഥാപാത്രമായാണ് അരിസ്റ്റോ സുരേഷ് സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ സംവിധായകനും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹം പ്രമുഖ യൂട്യൂബറും കൂടിയാണ്. കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമ്മൂട്, ഷാജി മാവേലിക്കര, വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, വിനോദ്, ഹരിശ്രീ മാർട്ടിൻ, ഭാസി, സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോബി വയലുങ്കലിന്റെതാണ് സംവിധാനവും കഥയും  തിരക്കഥയും സംഭാഷണവും, കൂടെ ധരനും. ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിങ് ബിനോയ് ടി വർഗീസ്, ഗാനരചന ജോബി വയലുങ്കൽ, സംഗീതം ജസീർ, അസീം സലീം.

spot_img

Hot Topics

Related Articles

Also Read

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി  ‘സീക്രട്ട്’

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ മമ്മൂട്ടിയാണ് ട്രയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ട്രയിലർ പുറത്ത് വിട്ടു....

പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘നടികർ തിലകം’ ഇനിമുതൽ ‘നടികർ’ , ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന് പേരുമാറ്റം

0
അമ്മ സംഘടനയ്ക്കയച്ച കഥയില് ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും