Thursday, May 1, 2025

മിന്നാമിനുങ്ങുപോലെ മിന്നും താരമായ് മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി

 “എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” 2015- ല്‍ പുറത്തിറങ്ങിയ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തില്‍ ഈ പാടുമ്പോള്‍ ശ്രേയ ജയദീപിന് പ്രായം വെറും പത്ത്. ഈണത്തിലും  താളത്തിലും അവള്‍ അതിമനോഹരമായി പാടിയ ഈപാട്ട് ജനലക്ഷം പ്രേക്ഷകര്‍ സ്വീകരിച്ചു. ശ്രേയയുടെ പിന്നണി ഗാനരംഗത്തേക്കുള്ള ഒരു വഴിത്തിരിവിന് തുടക്കം കുറിക്കുകയായിരുന്നു ഈ ഗാനം. തന്‍റെ പത്തുവയസ്സിനിടയില്‍  ഈ കൊച്ചുഗായിക പാടിയത് അന്‍പതിലധികം ഭക്തി ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളുമായിരുന്നു.

‘ഹിതം’ എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിലാണ് ശ്രേയയുടെ ആദ്യഗാനം പുറത്തിറങ്ങുന്നത്. നിരവധി ഗാനങ്ങള്‍ ഉള്‍ക്കൊണ്ട ആല്‍ബവും ‘ശ്രേയം’ എന്ന പേരില്‍ പുറത്തിറങ്ങി. ചെറിയ പ്രായത്തിലെ പാട്ടില്‍ കമ്പമുണ്ടായിരുന്ന ശ്രേയ നാലാംവയസ്സില്‍ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിക്കുകയും കൂടുതല്‍ സംഗീത പാഠങ്ങള്‍ പിന്നണി ഗായകനായ സതീഷ് ബാബുവില്‍ നിന്ന് പരീശീലനം നേടുകയും ചെയ്തു.

തന്‍റെ എട്ടാം വയസ്സില്‍ ടിവി ഷോകളിലൂടെ  സുപരിചിതയായി, ഈ കൊച്ചു മിടുക്കി. 2013- ല്‍ സൂര്യ ടിവിയില്‍ പ്രക്ഷേപണം ചെയ്തുപോന്നിരുന്ന ‘സൂര്യ സിംഗര്‍’ എന്ന കുട്ടികള്‍ക്കായുള്ള പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ ഈ കൊച്ചുഗായിക 2014- ലും തമിഴിയിലെ ‘സണ്‍  ടി‌വി അവതരിപ്പിച്ച ‘സണ്‍ സിംഗര്‍’ എന്ന റിയാലിറ്റി ഷോയിലും ഒന്നാം സ്ഥാനം സ്വന്തമാക്കി. പിന്നീട് ‘വീപ്പിങ് ബോയ്’ എന്ന ചിത്രത്തിലെ ‘ചെമ ചെമ ചെമന്നൊരു’,’താരാട്ട് പാട്ടും’ തുടങ്ങിയ ഗാനങ്ങളിലൂടെ പിന്നണി ചലച്ചിത്ര ഗാനരംഗത്തേക്ക് തുടക്കം കുറിച്ചെങ്കിലും ശ്രേയ ജയദീപ് എന്ന കൊച്ചു പാട്ടുകാരിയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത് അമര്‍ അക്ബര്‍ അന്തോണിയിലെ “എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” എന്ന പാട്ടിലൂടെയാണ്. മോഹന്‍ലാല്‍ നായകനായ ‘ഒപ്പ’ത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ഗാനങ്ങള്‍ നിരവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടി.

(കുട്ടിക്കാലത്തെ ചിത്രം)

മലയാളികളുടെ കാതുകള്‍ക്ക് ഇമ്പമാണ് ഈ കൊച്ചു വാനമ്പാടിയുടെ ഓരോ പാട്ടുകളും. സിനിമാ പാട്ടുകളിലൂടെയും സീരിയല്‍ ടൈറ്റില്‍ സോങ്ങുകളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും ആല്‍ബം പാട്ടുകളിലൂടെയും മലയാളികളുടെ സ്വീകരണ മുറികളില്‍ സുപരിചിതയായി. കൊച്ചു ശ്രേയയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അത് മലയാളികളുടെ മറ്റൊരു വാനമ്പായുടേതാണെന്ന് മലയാളികള്‍ക്ക് തിരിച്ചറിയാന്‍ നിമിഷങ്ങള്‍ വേണ്ട. പന്ത്രണ്ടു വയസ്സിനിടെ അറുപതില്‍ പരം ഗാനങ്ങളാലപിച്ച ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു.

സിനിമയില്‍ ശ്രേയ ആലപിച്ച പാട്ടുകളെല്ലാം മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരുടേതായിരുന്നു. ‘ഒപ്പ’ത്തിനും ‘അമര്‍ അക്ബര്‍ അന്തോണി’ക്കും ശേഷം ശ്രേയയെ തേടി നിരവധി പാട്ടുകള്‍ കൈനിറയെ എത്തി. കുട്ടിപ്പാട്ടുകളെയെല്ലാം ശ്രേയക്കുട്ടിയുടെ ശബ്ദം സൌന്ദര്യം നല്കി. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ ‘ടപ്പ് ടപ്പ് ‘, സദൃശ്യ വാക്യ’ത്തിലെ ‘ചുന്ദരി വാവേ’ തുടങ്ങിയ പിന്നീടിറങ്ങിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇമ്പമായി മാറിക്കഴിഞ്ഞിരുന്നു ശ്രേയ ജയദീപ്. മലയാള സിനിമയുടെ പാട്ടിന്‍റെ വഴികളില്‍ കുട്ടിത്തം നിറഞ്ഞ ശബ്ദവുമായി കടന്നു വന്ന പാട്ടുകാരി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഈ പാട്ടുകാരി ലോക മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയായി. ആലാപന മാധുര്യം കൊണ്ട് ശ്രേയയുടെ ഒരോ പാട്ടും സുന്ദരമായിരുന്നു.

കേള്‍ക്കുന്തോറും കഴിവുറ്റ ഒരു ഗായിക മലയാള സിനിമയുടെ ഭാവിക്ക് സ്വന്തം. പാടിയ പാട്ടുകള്‍ക്കെല്ലാം നിരവധി പുരസ്കാരങ്ങളും ഈ കൊച്ചു ഗായികയെ തേടിയെത്തി. അമര്‍ അക്ബര്‍ അന്തോണിയിലെ ‘എന്നോ ഞാനെന്‍റെ’ എന്ന് തുടങ്ങുന്ന പാട്ടിന് കേരള സംസ്ഥാന ചലച്ചിത്ര മേഖലയില്‍ നിന്ന് പ്രത്യേക പരാമര്‍ശം, മികച്ച പിന്നണി ഗായികയ്ക്കുള്ള സൌത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ ഫിലിം അവാര്‍ഡ് (എന്നോ ഞാനെന്‍റെ) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ ഗായികയെ തേടിയെത്തി. പ്രേക്ഷകര്‍ കാത്തിരിക്കുന്നു, കൊച്ചു ഗായികയുടെ പാട്ടുകള്‍ക്കായി ….

spot_img

Hot Topics

Related Articles

Also Read

ആസിഫ്അലി പ്രധാനകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ലെവൽ ക്രോസ്’ ടീസർ പുറത്ത്

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.  ജൂലൈ 26- ന് ഈ ചിത്രം തിയ്യേറ്ററുകളിൽ എത്തുക. https://www.youtube.com/watch?v=D2iT47KqS9w&ab_channel=ThinkMusicIndia ചിത്രത്തിന്റെ...

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

0
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ...

വിഷു ദിനത്തിൽ റിലീസിനൊരുങ്ങി ‘മരണമാസ്സ്’

0
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ മാസം വിഷുവിന് റിലീസാകും. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊഡക്ഷൻസ്, വേൾഡ്...