പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ ചിത്രം എത്തിയിട്ട് 45- ദിവസങ്ങൾക്ക് ശേഷമായിരിക്കും സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലികസിൽ ആണ് സ്ട്രീമിങ് ആരംഭിക്കുക എന്നും റിപ്പോർട്ട് ഉണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് മാർക്കോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഹനീഫ് അദേനിയുടേതാണ് കഥയും തിരക്കഥയും സംവിധാനവും. സിദ്ദിഖ്, അഭിമന്യു എസ്. തിലകൻ, ജഗദീഷ്, കബീർ ദുഹാൻ സിങ്, ആൻസൺ പോൾ, യുക്തി തരേജ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിസംബർ 20 നാണ് മാർക്കോ തിയ്യേറ്ററുകളിൽ എത്തിയത്.
Also Read
എട്ടാമത് മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച സംവിധായകൻ ബ്ലെസ്സി
മലയാളപുരസ്‌കാര സമിതിയുടെ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ (എറണാകുളം) ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍,...
കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്
നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.
ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ഗംഭീര ലുക്കിൽ ‘നജീബാ’യി പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്
ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.