Thursday, May 1, 2025

മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ സെക്കൻഡ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ. ബാഡ്മിന്റൺ താരമായ നിധിൻ ആയാണ് ചിത്രത്തിൽ മാത്യു തോമസ് എത്തുന്നത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആൻറണി & ഏഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമൂവലാണ്. ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു.

റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു. ചിത്രത്തിൽ നമിത പ്രമോദും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാർത്തിക് വിഷ്ണു, രഞ്ജിത് രാജൻ, അൽത്താഫ്  മനാഫ്, ചെമ്പിൽ അശോകൻ, നന്ദിനി ഗോപാലകൃഷ്ണൻ, ആൽവിൻ ജോൺ ആൻറണി, ഐ വി ജുനൈസ്, സന്തോഷ് കീഴാറ്റൂർ, ജൂഡ് ആൻറണി ജോസഫ്, ആനന്ദ് റോഷൻ, മൃദുൽ പാച്ചു, നന്ദു പൊതുവാൾ, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ അഖിലേഷ് ലതാരാജൻ, ഡെൻസൻ ഡ്യൂറോം. സംഗീതം ഷാൻ റഹ്മാൻ, ഗാനരചന മനു മഞ്ജിത്ത്, ആർ സി, എഡിറ്റിങ് റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്. 2024- ൽ  ചിത്രം തിയ്യേറ്ററിലേക്കേത്തും.

spot_img

Hot Topics

Related Articles

Also Read

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

 ‘സീക്രട്ട്’ ജൂലൈ 26- ന് തിയ്യേറ്ററുകളിലേക്ക്

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രം ജൂലൈ 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി...

നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

0
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലെൻ- ഗിരീഷ് എ ഡി ഒന്നിക്കുന്ന ‘ഐ ആം കാതലിൻ’ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അനിഷ്മ ആണ് ചിത്രത്തിൽ നായികയായി...

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

0
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.