Saturday, March 7, 2026

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80 കോടിയെ മറികടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 750 ഓളം തിയ്യേറ്ററുകളിലേക്കാണു എമ്പുരാൻ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. ഇന്ന് നാലു അന്യഭാഷാ ചിത്രങ്ങളിൽ സെൻസർ നടപടികളും പൂർത്തിയാക്കി. മുരളി ഗോപിയുടേതാണ് തിരക്കഥ. മാർച്ച് 27 നു രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രദർശനം ആരംഭിക്കും.

ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ,  സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആദ്യ ഭാഗത്തിന് കിട്ടിയ അതേ സ്വീകാര്യത രണ്ടാംഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികൾ ഒന്നടങ്കം എമ്പുരാന്റെ റിലീസിങിനായുള്ള കാത്തിരിപ്പിലാണ്.  

spot_img

Hot Topics

Related Articles

Also Read

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

സീരിയല്‍- സിനിമ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

0
സിനിമ- സീരിയല്‍ തരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.