മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും & തിരക്കഥയും ഒരുക്കുന്നത് മുൻപ് ‘ഗോളം’ സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നു. അമല പോൾ, ഐശ്വര്യ രാജ് എന്നിവരാണു ചിത്രത്തിലെ നായികമാർ. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി അബ്ബാസ്, സുധീഷ്, മണികണ്ഠൻ, ശ്രീകാന്ത് മുരളി, ബോളിവുഡ് നടൻ റോക്കി മഹാജൻ എന്നിവറും എത്തുന്നു. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിലെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാനർ ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ആൻ സജീവ്, സജീവ് എന്നിവരാണു. ഛായാഗ്രഹണം, അപ്പു പ്രഭാകർ, സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് മഹേഷ് ഭുവനന്ദ്, ആർട്ട് ഡയറക്ഷൻ മോഹൻദാസ്, രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 150 ദിവസത്തോളം നീണ്ടുനിന്ന പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി. അവസാന ഘട്ട ചിത്രീകരണം റഷ്യ, പാരീസ് എന്നിവിടങ്ങളിൽ നടക്കാൻ സാധ്യതയുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ഗോളം’, ‘ഖൽബ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് അഭിനയിക്കുന്ന പ്രധാന ചിത്രം കൂടിയാണ് ‘ഹാഫ്’.







