Saturday, March 7, 2026

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചലച്ചിത്ര പ്രസിദ്ധീകരണത്തിന് ഒക്ടോബർ മാസത്തെ കൈതപ്രം പതിപ്പായ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് ലഭിച്ചു. മികച്ച ടെലിസീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം – മഴവിൽ മനോരമ), നോവൽ : ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്‌ടർ ശശികല പണിക്കർ), ടെലിഫിലിം: അച്ഛൻ്റെ പൊന്നുമോൾ (നിർമ്മാണം : ഹസ്സൻകോയ, നല്ലളം), സംവിധായകൻ : ഗഫൂർ പൊക്കുന്ന് (ചുടു കണ്ണീരാൽ), നടൻ: ബാവ കുട്ടായി, നടി: സുശീല പപ്പൻ, ഗാനരചന : മനോജ്‌കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ : പ്രത്യാശ്‌കുമാർ, ഗായകൻ : ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ്, ചലച്ചിത്ര ലേഖനം: ഡോക്‌ടർ എലൈൻ, ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ; അജീഷ് അത്തോളി (ജീവൻ ടി.വി.), ക്യാമറമാൻമാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരള വിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എ.സി.വി.) എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായി. 2024 ജനുവരി 14 ഞായറാഴ്‌ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.




spot_img

Hot Topics

Related Articles

Also Read

ആവേശത്തിലാഴ്ത്തുവാൻ ‘സുമതി വളവ്’ ഓഗസ്ത് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവ്’ ആഗസ്ത് ഒന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. സംഗീതം നല്കിയിരിക്കുന്നത് രഞ്ജിൻ രാജും വരികൾ എഴുതിയത് സന്തോഷ്...

പുത്തൻ ട്രയിലറുമായി ‘ധീരൻ’

0
ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന’ ധീരൻ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ഒരു ഫൺ ആക്ഷൻ എന്റർടയിമെന്റ് മൂവിയാണ് ധീരൻ. ചിത്രത്തിന്റെ തിരക്കഥയും...

വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ

0
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും