മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു എങ്കിലും ആരോഗ്യ നിലവഷളായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു മുന്നോട്ട് പോയത്. രാജസേനൻ 1995- ൽ സംവിധാനം ചെയ്ത ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം. പിന്നീട് ജയറാം നായകനായി എത്തിയ ‘വൺമാൻ ഷോ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി തുടക്കം കുറിച്ചു. പിന്നീട് പുറത്തിറങ്ങിയ സിനിമകളെല്ലാം ഹിറ്റായി. കല്യാണരാമൻ, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി പതിനേഴോളം സിനിമകൾ സംവിധാനം ചെയ്തു. 2022- ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് ഒടുവിലത്തെ സിനിമ. കൂടാതെ ഷാഫി തന്നെ സംവിധാനം ചെയ്ത മേക്കപ്പ് മാൻ, ‘101 വെഡ്ഡിംഗ്സ്’,എന്നീ ചിത്രങ്ങൾക്ക് കഥയും സംവിധായകൻ സച്ചിക്കൊപ്പം ‘ഷെർലക് ഹോംസിൽ തിരക്കഥയും എഴുതി. ലോലിപോപ്’, ‘101- വെഡ്ഡിംഗ്സ്’ എന്നീ ചിത്രങ്ങളുടെ നിർമാതാവും കൂടിയാണ് ഷാഫി.
Also Read
ഏറ്റവും പുതിയ ടീസറുമായി ‘ആനന്ദ്ശ്രീബാല’
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്ത് മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ ഏറ്റവും...
‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.
കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് കണ്ണൂര്‍ സ്ക്വാഡ്; ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍
കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...
മോഹൻലാൽ,മമ്മൂട്ടി – മഹേഷ് നാരായണൻ കൂട്ടുകെട്ടിലെ ‘പേട്രിയറ്റ്’ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചു
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘പേട്രിയറ്റ്’ എന്ന പേര് പുറത്ത്...







