Thursday, May 1, 2025

ബോക്സോഫീസ് കളക്ഷനിൽ 26 കോടി നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ബോക്സോഫീസിൽ 26 കോടി നേടി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ് ഈ ചിത്രം. ടൊവിനോ തിമസിനെ നായകനാക്കി തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ്  നിർമ്മിച്ചത്. ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ ആയാണ് ടൊവിനോ എത്തുന്നത്. ഈയിടെ ഇറങ്ങിയ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഒരു ഡ്രാമ ജോണർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രം തിയ്യേറ്ററിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും വിജയകരമായ പ്രദർശനം തുടരുകയാണ്.  തിരക്കഥയും സംഭാഷണവും ജിനു വി എബ്രഹാമിന്റെതാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, ശരണ്യ, പ്രമോദ് വെളിനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഷമ്മി തിലകൻ, കോട്ടയം നസീർ, ബാബുരാജ്, വെട്ടുകിളി പ്രകാശൻ, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി. സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ഗൌതം ശങ്കർ.

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു

0
മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ  ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി...

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ

0
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

ജെ സി ഡാനിയേല്‍ പുരസ്കാര നിറവില്‍ സംവിധായകന്‍ ടി വി ചന്ദ്രന്‍

0
എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...