Thursday, May 1, 2025

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരിയിൽ തിയ്യേറ്ററിൽ

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരി 6- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായി.  ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപൻ, ജസ്സിൻ മാത്യു എന്നിവരാണ് തയ്യാറാക്കിയത്.

 ചിത്രത്തിൽ ബേസിൽ ജോസഫ്, ലിജോ മോൾ, സജിൻ ഗോപു, ജയ കുറുപ്പ്, ദീപക് പറമ്പോൾ, റെജൂ ശിവദാസ്, ആനന്ദ് മന്മഥൻ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി കല്യാണി, ലക്ഷ്മി സഞ്ജു, ആനന്ദ് നെച്ചൂരാൻ, കിരൺ പീതാംബരൻ, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സാനു ജോൺ വർഗീസ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ നിധിൻ രാജ് ആരോൽ.

spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകൻ- ‘കിഷ്കിന്ധകാണ്ഡം’ ടീസർ റിലീസ് ഓണത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക്

0
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധ കാണ്ഡം ഓണത്തിന് റിലീസ് ആവും. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും പുറത്തിറങ്ങി. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം...

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ഷാനവാസ് ഇതിന് മുൻപ് സംവിധാനം...

ശ്രീനാഥ് ഭാസിയും മാത്യു തോമസും പ്രധാനകഥാപാത്രങ്ങൾ; ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും  പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം...

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.