Saturday, March 7, 2026

ബേസിലും  നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; സൂക്ഷ്മദർശിനിയുടെ ട്രെയിലർ പുറത്ത്

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്ത്.  നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ആണ് നിർമ്മാണം. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, എന്നിവരുടെ കഥയ്ക്ക് ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 ഒരു ഇടവേളയ്ക്ക ശേഷം  നസ്രിയ നായികയായി എത്തുന്ന ചിത്രം എന്ന സവിശേഷത കൂടി സൂക്ഷ്മദർശിനിക്കുണ്ട്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻ രാജ്, അഖില ഭാർഗവൻ, റീനി ഉദയകുമാർ, മുസ്കാൻ ബിസാരിയ, അപർണ   റാം, ജയ കുറുപ്പ്, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, ആതിര രാജീവ്, മിർസ ഫാത്തിയ, അഭിറാം പൊതുവാൾ, കോട്ടയം രമേശ്, നൌഷാദ് അലി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ശരൺ വേലായുധൻ.

spot_img

Hot Topics

Related Articles

Also Read

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

0
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം 'ആരോട് പറയാൻ ആര്' കേൾക്കാൻ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

റൊമാന്‍റിക് കോമഡി ഡ്രാമയുമായി ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍

0
അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക.

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.

ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്

0
ചിദംബരംതിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.