കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും പച്ചയായി തന്നെ യാതൊരു മറയുമില്ലാതെ സൃഷ്ടിക്കുന്ന സിനിമകൾ അനവധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി തീർന്നു. വയലൻസ് ആസ്വദിയ്ക്കുന്ന ഒരുവലിയ വിഭാഗം ജനത രൂപപ്പെട്ടു വന്നു. ഇനി മലയാളത്തിലും ബിറ്റ് കോയിൻ രീതിയെ ആസ്പദമാക്കി സിനിമ വരാൻ പോകുന്നു. ദി ഡാർക്ക് വെബ്ബ് എന്നാണ് ചിത്രത്തിന്റെ പേര്. ഗിരീഷ് വൈക്കത്തിന്റേതാണ് കഥയും തിരക്കഥയും. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ് ഗിരീഷ് വൈക്കം. പൂർണ്ണമായും ഒരു ആക്ഷൻ ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഡാർക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. പെൺകുട്ടികളാണ് ചിത്രത്തിൽ സംഘട്ടനം നടത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ബോളിവൂഡിലെ പ്രശസ്ത സംഗീതജ്ഞൻ മെഹൂൽ വ്യാസ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പ്രാച്ചി ടെഹ് ലാൻ, ഹിമാബിന്ദു, പ്രിയങ്കാ യാദവ്, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ്, നിമിഷ എലിസബത്ത് ഡീൻ എഎന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
‘ബിറ്റ് കോയിൻ’ രീതിയെ ആസ്പദമാക്കിയുള്ള ചിത്രം ‘ദി ഡാർക് വെബ്ബ്’ മലയാളത്തിലും
Also Read
വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി ‘ബ്രോമാൻസ്’
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...
‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും
നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും.
സസ്പെൻസുമായി താൾ ; ടീസർ പുറത്ത്
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
ദാദാ സാഹിബ് ഫാല്‍ക്കെ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ...
ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ ദേവി പുരസ്കാരത്തിനര്‍ഹയായി.
റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും.